hari

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരായ പ്രതിഷേധത്തിനിടെ പ്രതിപക്ഷം രാജ്യസഭയിൽ നടത്തിയ പെരുമാറ്റത്തിൽ കടുത്ത മനോവേദനയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് ഏകദിന വ്രതം ആരംഭിച്ചു. സാധാരണ പോലെ സഭയിൽ എത്തുമെന്നും നടപടികൾ തടസപ്പെടില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷ പെരുമാറ്റത്തിൽ രണ്ടുദിവസമായി ഉറക്കം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും എഴുതിയ കത്തിൽ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ പേരിൽ പ്രതിപക്ഷം ആക്രമണോത്സുകമായാണ് പെരുമാറിയത്. അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചു. സഭയുടെ അന്തസിന് വലിയ കളങ്കമുണ്ടായെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.