modi

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിവിവരങ്ങളും തയ്യാറെടുപ്പുകളുമാണ് അവലോകനം ചെയ്യുന്നത്. രാജ്യത്ത് നിലവിൽ കൊവിഡ് ചികിത്സയിലുള്ളവരിൽ 65.5 ശതമാനവും കൊവിഡ് ബാധിച്ച് മരിച്ചവരിൽ 77ശതമാനവും ഈ സംസ്ഥാനങ്ങളിലുള്ളവരാണ്.

ഡൽഹിയിലും പഞ്ചാബിലും അടുത്തിടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. മഹാരാഷ്‌ട്ര, പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിലാണ് ഉയർന്ന മരണനിരക്ക്. പഞ്ചാബും ഉത്തർപ്രദേശും ഒഴികെ അഞ്ച് സംസ്ഥാനങ്ങളിലും പോസി​റ്റിവി​റ്റി നിരക്ക് ദേശീയ ശരാശരിക്കു (8.52% )മുകളിലാണ്.