covid

ന്യൂഡൽഹി: പ്രതിദിന കൊവിഡ് രോഗമുക്തി നിരക്കിൽ രാജ്യത്ത് റെക്കാഡ് വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം പേർ (1,01,468) പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തർ 45 ലക്ഷത്തോളമായി. 80.86 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതിൽ 79 ശതമാനവും മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, ഡൽഹി, കേരളം, പശ്ചിമബംഗാൾ, പഞ്ചാബ് എന്നീ പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്.

തിങ്കളാഴ്ച 74493 പുതിയ രോഗികളും 1056 മരണവുമാണ് രാജ്യത്തുണ്ടായത്. ആകെ രോഗികൾ 56 ലക്ഷമായി. കൊവിഡ് മരണം 90,000 ത്തോട് അടുത്തു.

 റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ സ്പുട്‌നിക് 5ന്റെ അവസാനഘട്ട പരീക്ഷണം ആഴ്ചകകൾക്കം ഇന്ത്യയിൽ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് അധികൃതർ അറിയിച്ചു. സർക്കാ‌ർ, സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം പേരിലായിരിക്കും പരീക്ഷണം.