sc


കേന്ദ്ര - സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: കൊവിഡ് കാലത്ത് മറ്റേത് വിഭാഗങ്ങളെപ്പോലെ കഷ്ടമനുഭവിക്കുന്ന ലൈംഗികത്തൊഴിലാളികൾക്ക് സൗജന്യ റേഷനടക്കമുള്ള ധനസഹായങ്ങൾ എത്തിക്കണമെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി സുപ്രീംകോടതി. തൊഴിലാളികൾക്ക് മാസ്കും സാനിറ്റൈസറും അടക്കമുള്ള കൊവിഡ് രക്ഷാമാർഗങ്ങളും ഭക്ഷണവും ഉറപ്പാക്കണമെന്നാണ് ജസ്റ്റിസ് എൽ.നാഗേശ്വര റാവു ഉൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റെ നിർദ്ദേശം. ലൈംഗികത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ദർബാർ മഹിള സമന്വയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.