murder

ന്യൂഡൽഹി: കൊലപ്പെടുത്തിയ ശേഷം യുവതി ഭർത്താവിന്റെ മൃതദേഹം 28 മണിക്കൂർ കട്ടിലിനടിയിൽ ഒളിപ്പിച്ചു. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് യുവതി പൊലീസിനെ വിളിച്ചറിയിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിലെ സങ്കദ്താൽ ഗ്രാമത്തിലായിരുന്നു സംഭവം.

നിർമ്മൽ സിംഗും ഭാര്യയും തമ്മിൽ വഴക്കിടൽ പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി യുവതിയെ ഇയാൾ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. തുടർന്ന് വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു. ഭർത്താവിനെ കഴുത്തിൽ കയറിട്ട് മുറുക്കി കൊല്ലുകയായിരുന്നു.ശേഷം കട്ടിലിനടയിൽ മൃതദേഹം ഒളിപ്പിച്ചെങ്കിലും മൃതദേഹം ചീഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഭാര്യ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇവർക്ക് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുണ്ട്.