covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 90,000വും രോഗികളുടെ എണ്ണം 57 ലക്ഷവും പിന്നിട്ടു. അതേസമയം തുടർച്ചയായ അഞ്ചാംദിനവും പ്രതിദിന രോഗികളുടെ എണ്ണത്തെക്കാൾ കൂടുതൽ രോഗമുക്തരുണ്ടായത് ആശ്വാസമായി.

89,​653 പേർ ചൊവ്വാഴ്ച രോഗമുക്തി നേടി. 83,​361 പുതിയ രോഗികളും 1,​085 മരണവും സ്ഥിരീകരിച്ചു.

രോഗമുക്തി നിരക്ക് 81.25 ശതമാനവും പരിശോധന ശേഷി പ്രതിദിനം 12 ലക്ഷത്തിലധികം സാമ്പിളുകൾ എന്ന നിലയിലേക്കും ഉയർന്നു. രാജ്യത്ത് ഇതുവരെ ആകെ 6.6 കോടി പരിശോധനകൾ നടത്തി.

ദേശീയതലത്തിലെ പോസിറ്റിവിറ്റി നിരക്ക് 8.52ശതമാനവും ദശലക്ഷം പേരിലെ പരിശോധന 48,028 ഉം ആണ്.

 മഹാരാഷ്ട്രയിൽ 392 പേരും കർണാടകയിൽ 83പേരും യു.പിയിൽ 77 പേരും ചൊവ്വാഴ്ച മരിച്ചു.

 കർണാടകയിൽ ഉപമുഖ്യമന്ത്രി ഗോവിന്ദ് എം.കർജോളിന് കൊവിഡ്.
 മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്ക്‌വാദിന് കൊവിഡ്.

 സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമാംഗിന്റെ ഭാര്യ കൃഷ്ണറായിക്കും കുടുംബാംഗങ്ങളിൽ ചിലർക്കും കൊവിഡ്.