കോട്ടയം: കുറിച്ചി ഹോമിയോപ്പതി ആശുപത്രിയുടെ വികസനത്തിന് 2018-19 വർഷത്തിൽ 75 ലക്ഷം രൂപ അനുവദിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിന് മറുപടി നൽകി.
പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണി നടത്താനും ഫർണിച്ചറുകൾ, അനുബന്ധ ഉപകരണങ്ങൾ, ചികിത്സാ ഉപകരണങ്ങൾ തുടങ്ങിയ വാങ്ങാനുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. മൂന്ന് സാമ്പത്തിക വർഷത്തിൽ ആയുഷ് മന്ത്രാലയത്തിന്റെ ഭാഗമായ ആയുഷ് മിഷൻ 62.34 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.