port-authority-bill

ന്യൂഡൽഹി: കൊച്ചി അടക്കമുള്ള പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം ദേശീയ പോർട്ട് അതോറിട്ടിക്ക് കൈമാറാൻ വ്യവസ്ഥയുള്ള മേജർ പോർട്ട് അതോറിട്ടീസ് ബിൽ ലോക്‌‌സഭ പാസാക്കി. മനുഷ്യ ഭ്രൂണങ്ങൾ കൈകാര്യം ചെയ്യുന്ന ക്ളിനിക്കുകളെയും ലാബുകളെയും നിയന്ത്രിക്കുന്ന അസിസ്‌റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ബില്ലും ചെറുകിട, ഇടത്തരം, സൂക്ഷ്‌മ സംരംഭങ്ങളെ സഹായിക്കാനുള്ള ഫാക്ടറിംഗ് നിയന്ത്രണ ബില്ലും പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിൽ ചർച്ചകളില്ലാതെ പാസാക്കി.