sc-of-india

ന്യൂഡൽഹി: കൊവിഡ് ആദ്യഘട്ട അടച്ചിടൽ കാലത്ത് ബുക്ക് ചെയ്ത വിമാനടിക്കറ്റുകളുടെ തുക സംബന്ധിച്ച ഹർജിയിൽ കേന്ദ്രത്തിന് വീണ്ടും നോട്ടീസ് അയച്ച് സുപ്രീംകോടതി. ട്രാവൽ ഏജൻസി വഴിയാണ് ടിക്കറ്റ് എടുത്തതെങ്കിൽ അവ എങ്ങനെ യാത്രക്കാരന് തിരികെ നൽകും?, ട്രാവൽ ഏജൻസിക്കുണ്ടായ നഷ്ടം എങ്ങനെ പരിഹരിക്കും എന്നീ കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടാണ് ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് നോട്ടീസ് അയച്ചത്.

ഹ‌ർജി പരിഗണിക്കവേ ടിക്കറ്റുകൾ വൗച്ചറുകളായി തിരികെ നൽകുമെന്നും ഏത് ട്രാവൽ ഏജൻസിയിൽ നിന്നാണോ ടിക്കറ്റ് എടുത്ത് ആ ഏജൻസി വഴി തന്നെ വൗച്ചർ ഉപയോഗിച്ച് വീണ്ടും യാത്രചെയ്യാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചിരുന്നു. കേസ് വീണ്ടും 25ന് പരിഗണിക്കും.