ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് സി അംഗഡിക്ക് അന്ത്യാജ്ഞലി. മന്ത്രിയുടെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഡൽഹി ദ്വാരകയിലെ ലിംഗായത്ത് രുദ്രഭൂമിയിൽ സംസ്‌കരിച്ചു.
അംഗഡിയുടെ വിയോഗത്തിൽ കേന്ദ്ര മന്ത്രിസഭ അഗാധ ദുഃഖം രേഖപ്പെടുത്തി.
അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ശ്രേഷ്ഠനായ നേതാവിനെയും വിദ്യാഭ്യാസ പ്രവർത്തകനെയും മികച്ച പാർലമെന്റേറിയനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് അനുശോചന പ്രമേയത്തിൽ പറയുന്നു.