delhi-riot

ന്യൂഡൽഹി: ഡൽഹി കലാപത്തിനു പിന്നിൽ നിരോധിത സംഘടനയായ ഖാലിസ്ഥാൻ അനൂകൂലികൾക്കും പാക് ചാരസംഘടനയ്ക്കും പങ്കുണ്ടെന്ന ആരോപണവുമായി ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം. ഖാലിസ്ഥാൻ അനുകൂലികളായ മൂന്ന് പേരുടെ പേരുകൾ കുറ്റപത്രത്തിലുണ്ടെന്നാണ് ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തിയ അത്തർ ഖാൻ എന്ന പ്രതിയുടെ മൊഴി ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

തനിക്കൊപ്പമുണ്ടായിരുന്ന റിസ്വാൻ സിദ്ദിഖ്വി ഖാലിസ്ഥാൻ അനൂകൂലികളായ ബാഗിച സിംഗ്, ലാവ്പ്രീത് സിംഗ് എന്നിവരെ ഷഹീൻബാഗ് പ്രതിഷേധസ്ഥലത്ത് വെച്ചു കണ്ടതായി വെളിപ്പെടുത്തിയെന്നാണ് മൊഴി.
ബാഗിചയ്ക്കും ലാവപ്രീതിനും പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുണ്ടെന്നാണ് അത്തർ പറയുന്നത്.