ന്യൂഡൽഹി: വർഷകാല സമ്മേളനത്തിൽ ലോക്‌സഭ പത്ത് ദിവസം 25 ബില്ലുകൾ പാസാക്കി 167 ശതമാനം ക്രിയാത്മക പ്രദർശിപ്പിച്ചെന്ന് സ്‌പീക്കർ ഓം ബിർള പറഞ്ഞു. ബില്ലുകൾ പാസാക്കാനായി രണ്ടു ദിവസം രാത്രി 12.30വരെ സമ്മേളിച്ചു. 68ശതമാനം സമയവും ബില്ലുകൾക്കായാണ് ചെലവഴിച്ചത്.