ന്യൂഡൽഹി: കൊവിഡ് മുക്തനായ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ഡൽഹി എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ന്യൂഡൽഹിയിലെ വസതിയിൽ സമ്പൂർണ ഐസ്വലേഷനിൽ പ്രവേശിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടയിൽ നടത്തിയ പരിശോധനയിൽ ഈ മാസം 20നാണ് എം.പിക്ക് രോഗബാധ സ്ഥിരീകരിച്ചത്.