ന്യൂഡൽഹി: ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി എൽ.ആദിമൂലത്തെ(ഹെൽത്ത് ആൻഡ് ആന്റിസെപ്‌റ്റിക്) ബംഗളുരൂവിൽ നടന്ന വാർഷിക യോഗം തിരഞ്ഞെടുത്തു. ഡി.ഡി.പുർക്കയാസ്‌ത (ആനന്ദ് ബസാർ പത്രിക) ഡെപ്യൂട്ടി പ്രസിഡന്റായും മോഹിത് ജെയിൻ (ഇക്കണോമിക് ടൈംസ്), വൈസ് പ്രസിഡന്റായും രാകേഷ് ശർമ്മ (ആജ് സമാജ്) ഹോണററി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. മേരിപോൾ സെക്രട്ടറി ജനറലായി തുടരും. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരിൽ കേരളത്തിൽ നിന്ന് എം.വി.ശ്രേയാംസ്‌കുമാർ (ആരോഗ്യമാസിക), ഹർഷാ മാത്യു (വനിത), ബിജു വർഗീസ് (മംഗളം വീക്കിലി), പി.വി.ചന്ദ്രൻ (ഗൃഹലക്ഷ്‌മി), ജയന്ത്മാമൻ മാത്യു (മലയാള മനോരമ) എന്നിവരുണ്ട്.