motor-vehicle

ന്യൂഡൽഹി:വാഹനമോടിക്കുന്നതിനിടെ ദിശ അറിയാൻ മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം. നിയമം ലംഘിച്ചാൽ 1000 മുതൽ 5000 രൂപ വരെ പിഴയൊടുക്കേണ്ടി വരും.

പരിശോധനാ സമയത്ത് ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റുകൾ, രജിസ്‌ട്രേഷൻ, ഇൻഷ്വറൻസ് , ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിൽ ഹാജരാക്കിയാൽ മതിയെന്നും പുതുക്കിയ നിർദ്ദേശത്തിൽ പറയുന്നു. ഒക്ടോബർ 1 മുതൽ നിയമത്തിലെ ഭേദഗതി നിലവിൽ വരും. മൊബൈൽ ഫോൺ ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്നതിനിടെ അപകടമുണ്ടായാൽ 5000 രൂപ പിഴയോ ഒരു വർഷം ജയിൽവാസമോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും.