ന്യൂഡൽഹി :കാർഷിക ബില്ലുകൾ രാഷ്ട്രപതി ഒപ്പുവച്ച് നിയമമായതോടെ, ഈ നിയമങ്ങൾക്കെതിരെ ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് ടി. എൻ .പ്രതാപൻ എം. പി. അറിയിച്ചു.
കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും മന്ത്രിസഭായോഗത്തിൽ ധാരണയായിരുന്നു.