defence-minister-rajnath-

ന്യൂഡൽഹി: സർക്കാരുകൾ തമ്മിലുള്ള പ്രതിരോധ ഇടപാടുകളിൽ നിലവിലുള്ള ഓഫ്സെറ്റ് കരാർ നിബന്ധന ഒഴിവാക്കി പ്രതിരോധ മന്ത്രാലയം.

ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രകാശനം ചെയ്‌ത 2020ലെ ഡിഫൻസ് അക്വിസിഷൻ പ്രൊസീജറിലാണ് (ഡി.എ.പി) ഇത്.

300 കോടി രൂപയ്‌ക്ക് മുകളിലുള്ള കരാറുകളിൽ വിദേശ കമ്പനി ഇടപാടിന്റെ 30-50 ശതമാനം ഇന്ത്യയിൽ ഓഫ്സെറ്റ് കരാറുകളിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. റാഫേൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനി ദസോ ഓഫ്സെറ്റ് വ്യവസ്ഥ പ്രകാരം സാങ്കേതികവിദ്യ കൈമാറിയില്ലെന്ന് സി.എ.ജി കണ്ടെത്തിയത് വിവാദമായിരുന്നു. കൂടുതൽ തുക ഇന്ത്യയിൽ നിക്ഷേപിക്കേണ്ടി വരുന്നത് ഒഴിവാക്കിയാൽ കുറഞ്ഞ വിലയ്‌ക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. സാങ്കേതികവിദ്യാ കൈമാറ്റം അടക്കം നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഓഫ്സെറ്റ് ഉപാധി ഒഴിവാക്കുന്നതെന്ന് അക്വിസിഷൻ ഡയറക്‌ടർ ജനറൽ അപൂർവ്വ ചന്ദ്ര പറഞ്ഞു.

'ആത്മനിർഭർ ഭാരത് അഭിയാൻ" പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിക്കുന്ന ആയുധങ്ങളുടെയും പ്രതിരോധ ഹാർഡ്‌വെയറുകളുടെയും ഘടകങ്ങളിൽ 50ശതമാനവും തദ്ദേശീയമായിരിക്കണമെന്നുംഡി.എ.പിയിൽ പറയുന്നു. അഞ്ചുവർഷമാണ് ഡി.എ.പിയുടെ കാലാവധി.

ഡി.എ.പിയിലെ മറ്റ് വ്യവസ്ഥകൾ:

 2016ലെ ഡി.എ.പി പ്രകാരം ഇന്ത്യയിലുണ്ടാക്കുന്ന ആയുധങ്ങളിൽ 60ശതമാനം വരെ വിദേശ ഘടകങ്ങൾ ഉപയോഗിക്കാമായിരുന്നു. ഇത് 10 ശതമാനം കുറച്ചു.

കൂടാതെ പുതിയ ഡി.എ.പി പ്രകാരം പ്രതിരോധ പ്ളാറ്റ്ഫോമുകളിൽ 60ശതമാനവും ഉള്ളടക്കവും തദ്ദേശീയമായിരിക്കണം.

 ഇന്ത്യൻ പ്രതിരോധ വ്യവസായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ഇറക്കുമതി മാത്രമെ അനുവദിക്കൂ.

 വിദേശ കമ്പനികളുമായുള്ള കരാറുകളിൽ ഇന്ത്യയിൽ ഉത്പാദനത്തിനൊപ്പം ഇവിടുത്തെ സാഹചര്യങ്ങൾക്ക് യോജിച്ച സ്‌പെയർ പാർട്സുകൾ ഉറപ്പാക്കണം. സ്‌പെയർ, അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമിട്ട് വിദേശ കമ്പനി ഇന്ത്യയിൽ സഹോദര സ്ഥാപനം തുടങ്ങണം. ഉത്പന്നങ്ങൾക്ക് ആജീവനാന്ത ഗാരണ്ടി ഉറപ്പ് നൽകണം.

 500 കോടി വരെയുള്ള എല്ലാ ഇടപാടുകളിലും നടപടിക്രമങ്ങൾ ലളിതമാക്കും.

 പ്രതിരോധ മേഖലയിൽ ലീസിന് നൽകൽ പ്രോത്സാഹിപ്പിക്കും. ഇതുവഴി കമ്പനികൾക്ക് തുടക്കത്തിൽ വൻ തുക മുതൽ മുടക്ക് ഒഴിവാകും.

 2290​​​ ​​​കോ​​​ടി​​​യു​​​ടെ​​​ ​​​പ്ര​​​തി​​​രോധ
ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് ​​​അ​​​നു​​​മ​​​തി

ഇ​​​ന്ത്യ​​​യി​​​ലെ​​​യും​​​ ​​​വി​​​ദേ​​​ശ​​​ത്തെ​​​യും​​​ ​​​ക​​​മ്പ​​​നി​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്ന് 2290​​​കോ​​​ടി​​​ ​​​രൂ​​​പ​​​യു​​​ടെ​​​ ​​​പ്ര​​​തി​​​രോ​​​ധ​​​ ​​​സാ​​​മ​​​ഗ്രി​​​ക​​​ൾ​​​ ​​​വാ​​​ങ്ങാ​​​നു​​​ള്ള​​​ ​​​ഇ​​​ട​​​പാ​​​ടി​​​ന് ​​​പ്ര​​​തി​​​രോ​​​ധ​​​ ​​​അ​​​ക്വി​​​സി​​​ഷ​​​ൻ​​​ ​​​കൗ​​​ൺ​​​സി​​​ൽ​​​ ​​​അ​​​നു​​​മ​​​തി​​​ ​​​ന​​​ൽ​​​കി.​​​ ​​​യു.​​​എ​​​സി​​​ൽ​​​ ​​​നി​​​ന്ന് 72,000​​​ ​​​അ​​​സോ​​​ൾ​​​ട്ട് ​​​റൈ​​​ഫി​​​ളു​​​ക​​​ൾ​​​ ​​​വാ​​​ങ്ങാ​​​നു​​​ള്ള​​​ 780​​​ ​​​കോ​​​ടി​​​യു​​​ടെ​​​ ​​​ഇ​​​ട​​​പാ​​​ടും​​​ ​​​ഇ​​​തി​​​ലു​​​ൾ​​​പ്പെ​​​ടു​​​ന്നു.
വ​​​ട​​​ക്ക​​​ൻ​​​ ​​​ല​​​ഡാ​​​ക്,​​​ ​​​ജ​​​മ്മു​​​കാ​​​ശ്‌​​​മീ​​​ർ​​​ ​​​അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ​​​ ​​​വി​​​ന്ന്യ​​​സി​​​ച്ച​​​ ​​​സൈ​​​നി​​​ക​​​ർ​​​ക്ക് ​​​ന​​​ൽ​​​കാ​​​നാ​​​ണ് ​​​യു.​​​എ​​​സ് ​​​ക​​​മ്പ​​​നി​​​യാ​​​യ​​​ ​​​സി​​​ഗ് ​​​സോ​​​വ​​​റി​​​ൽ​​​ ​​​നി​​​ന്ന് 500​​​ ​​​മീ​​​റ്റ​​​ർ​​​ ​​​അ​​​ക​​​ല​​​ത്തി​​​ൽ​​​ ​​​വെ​​​ടി​​​യു​​​തി​​​ർ​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യു​​​ന്ന​​​ ​​​അ​​​സോ​​​ൾ​​​ട്ട് ​​​റൈ​​​ഫി​​​ളു​​​ക​​​ൾ​​​ ​​​വാ​​​ങ്ങു​​​ന്ന​​​ത്.​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ​​​ 72400​​​ ​​​സി​​​ഗ് ​​​സോ​​​വ​​​ർ​​​ ​​​റൈ​​​ഫി​​​ളു​​​ക​​​ൾ​​​ ​​​ഇ​​​ന്ത്യ​​​ ​​​വാ​​​ങ്ങി​​​യി​​​രു​​​ന്നു.​​​ ​​​റ​​​ഷ്യ​​​ൻ​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​ ​​​അ​​​മേ​​​ഠി​​​യി​​​ലെ​​​ ​​​ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ​​​ഫാ​​​ക്‌​​​ട​​​റി​​​യി​​​ൽ​​​ ​​​എ.​​​കെ​​​ 203​​​ ​​​ക​​​ല​​​നി​​​ഷ്കോ​​​വ് ​​​റൈ​​​ഫി​​​ളു​​​ക​​​ൾ​​​ ​​​നി​​​ർ​​​മ്മി​​​ക്കാ​​​നു​​​ള്ള​​​ ​​​പ​​​ദ്ധ​​​തി​​​ ​​​നീ​​​ളു​​​ന്ന​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്.
'​​​ആ​​​ത്മ​​​നി​​​ർ​​​ഭ​​​ർ​​​ ​​​ഭാ​​​ര​​​ത് ​​​അ​​​ഭി​​​യാ​​​ന്റെ​​​"​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​ക​​​ര​​​സേ​​​ന​​​യ്‌​​​ക്കും​​​ ​​​വ്യോ​​​മ​​​സേ​​​ന​​​യ്‌​​​ക്കും​​​ 540​​​ ​​​കോ​​​ടി​​​ക്ക് ​​​ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നു​​​ള്ള​​​ ​​​എ​​​ച്ച്.​​​ ​​​എ​​​ഫ് ​​​റേ​​​ഡി​​​യോ​​​ ​​​സെ​​​റ്റു​​​ക​​​ളും​​​ ​​​നാ​​​വി​​​ക​​​സേ​​​ന​​​യ്‌​​​ക്കും​​​ ​​​വ്യോ​​​മ​​​സേ​​​ന​​​യ്‌​​​ക്കും​​​ ​​​വേ​​​ണ്ടി​​​ 970​​​ ​​​കോ​​​ടി​​​ ​​​രൂ​​​പ​​​യു​​​ടെ​​​ ​​​വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ​​​ ​​​ആ​​​യു​​​ധ​​​ങ്ങ​​​ളും​​​ ​​​വാ​​​ങ്ങാ​​​നും​​​ ​​​അ​​​നു​​​മ​​​തി​​​ ​​​ന​​​ൽ​​​കി.