manish

ന്യൂഡൽഹി: കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രി വിട്ടു. ഡോക്‌ടർമാർ അദ്ദേഹത്തിന് ഒരാഴ്‌ച പൂർണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. സെപ്‌തംബർ 14നാണ് 48കാരനായ സിസോദിയയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 23ന് എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ പ്ളേറ്റ്‌ലെറ്റുകൾ കുറഞ്ഞ സിസോദിയ്‌ക്ക് ഡെങ്കിപ്പനിയും ബാധിച്ചിരുന്നു. തുടർന്ന് പ്ളാസ്‌മാ ചികിത്സയ്‌ക്കും വിധേയനാക്കി. അരവിന്ദ് കേജ്‌രിവാൾ മന്ത്രിസഭയിൽ കൊവിഡ് ബാധിക്കുന്ന രണ്ടാമനാണ് സിസോദിയ.