amnesty

ന്യൂഡൽഹി: കേന്ദ്രസർക്കാർ വേട്ടയാടുന്നുവെന്നും ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നുവെന്നുമുള്ള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. ആംനെസ്റ്റിയുടെ പ്രസ്താവന നിർഭാഗ്യകരവും ഊതിവീ‌ർപ്പിച്ചതും യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയുള്ളതാണെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം പറഞ്ഞു. മനുഷ്യാവകാശം രാജ്യത്തെ നിയമം ലംഘിക്കാനുള്ള ഉപാധിയാക്കാനാവില്ല. നിയമലംഘനം ചൂണ്ടിക്കാട്ടി മുൻ സർക്കാരിന്റെ സമയത്തും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അപേക്ഷകൾ നിരസിച്ചിട്ടുണ്ട്. മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ തുടർന്നുപോകാൻ ആംനെസ്റ്റിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ആഭ്യന്തര രാഷ്ട്രീയ കാര്യത്തിൽ ഇടപെടാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.