yamuna

ന്യൂഡൽഹി: ബാംഗ്ളൂർ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റിയിൽ നിന്ന് 18 ഗോൾഡ് മെഡലുകൾ നേടി റെക്കോഡിട്ട കൊച്ചി ഉദയംപേരൂർ സ്വദേശി യമുനാ മേനോനെ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള അഭിനന്ദിച്ചു. ബി.എ എൽ.എൽ.ബി ഹോണേഴ്സ് ഒന്നാം റാങ്ക്, മികച്ച വിദ്യാർത്ഥിനിക്കുള്ള പുരസ്‌കാരം, മികച്ച ബിരുദ വിദ്യാർത്ഥിനി, ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥി തുടങ്ങിയ നേട്ടങ്ങളാണ് യമുന കൈവരിച്ചത്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി 18 മെഡലുകൾ നേടിയ യമുന എല്ലാവിദ്യാർത്ഥികൾക്കും പ്രചോദനമാകട്ടെയെന്ന് സ്‌പീക്കർ അനുമോദന സന്ദേശത്തിൽ പറഞ്ഞു.