babari-masjid

1528 - മുഗൾ ചക്രവർത്തി ബാബർ ബാബറി മസ്ജിദ് പണി കഴിപ്പിക്കുന്നു

1949 - പള്ളിയിൽ രംലല്ല വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുന്നു'

1984 - പള്ളി നിൽക്കുന്ന സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

1986 - തർക്കമന്ദിരത്തിൽ ആരാധന നടത്താൻ ഹിന്ദുക്കളെ അനുവദിക്കുന്നു

1989 - വി. എച്ച്‌. പിക്ക്‌ ശിലാന്യാസത്തിന് അന്നത്തെ‌ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി അനുവാദം നൽകി

1990 - പള്ളി പൊളിക്കാനുള്ള ആദ്യ ശ്രമം യു.പിയിലെ ജനതാദൾ സർക്കാർ പരാജയപ്പെടുത്തി

1992 - ഡിസംബർ 6 ന് കർവേസകർ പള്ളി പൊളിക്കുന്നു.

ഡിസംബർ 12 -അന്വേഷണത്തിന് ജസ്റ്റിസ് എം. എസ് ലിബർഹാൻ കമ്മിഷനെ നിയോഗിക്കുന്നു

@....@...@

2001 - അദ്വാനിക്കും മറ്റും എതിരായ ഗൂഢാലോചനക്കുറ്റം സി. ബി. ഐ കോടതി ഒഴിവാക്കി.

2004 അതിനെതിരെ സി .ബി.ഐ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിൽ അപ്പീൽ നൽകി.

2010 സി. ബി. ഐയുടെ അപ്പീൽ തള്ളിയ ലക്നൗ ബെഞ്ച്,​ ഗൂഢാലോചന ഒഴിവാക്കിയത് ശരിവച്ചു

2011.അതിനെതിരെ സി. ബി. ഐ സുപ്രീംകോടതിയിൽ

2017. സുപ്രീംകോടതി അദ്വാനിക്കും മറ്റും എതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചു.

2020 - ആഗസ്റ്റ് 31ന് മുൻപ് വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിക്കാൻ സുപ്രീംകോടതിയുടെ അന്ത്യശാസനം. കൊവിഡ് പരിഗണിച്ച് സെപ്റ്റംബർ 30 വരെ നീട്ടി നൽകി .

@കുറ്റപത്രത്തിൽ ഗുഢാലോചന ഇങ്ങനെ - പള്ളി പൊളിച്ചതിന്റെ തലേദിവസം ബജ്‌റംഗ് ദൾ നേതാവ് വിനയ് കത്തിയാറിന്റെ വീട്ടിൽ യോഗം നടക്കുന്നു. അദ്വാനി അടക്കം ഏഴ് നേതാക്കൾ പങ്കെടുത്തു.പള്ളി പൊളിക്കാൻ അന്തിമ തീരുമാനമെടുക്കുന്നു.