ഇന്ത്യൻ ജുഡിഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ ദിവസം. ഗൂഢാലോചന നടന്നിട്ടില്ലെന്ന് കോടതി പറയുന്നു. ഒരു സംഭവം നടന്നിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ എത്ര ദിവസത്തെ തയ്യാറെടുപ്പുകളാണ് വേണ്ടതെന്ന് എന്നെ ഒന്ന് പറഞ്ഞു മനസിലാക്കിത്തരണം'.
അസദുദ്ദീൻ ഒവൈസി
എ.ഐ.ഐ.എം. എം.പിയും പാർട്ടി മേധാവിയും
വിധി ഭരണാഘടനാമൂല്യങ്ങൾക്ക് നിരക്കാത്തതാണ്. സാമുദായിക ഐക്യം തകർത്ത് രാജ്യത്തിന്റെ അധികാരം കൈയടക്കാൻ ബി.ജെ.പിയും ആർ.എസ്.എസും നടത്തിയ ഗൂഢാലോചനയ്ക്ക് രാജ്യം മൊത്തം സാക്ഷിയാണ്. എല്ലാ ഭാരതീയരും പ്രത്യേക കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കണം.രൺദീപ് സിംഗ് സുർജേവാല
കോൺഗ്രസ് ദേശീയ വക്താവ്
ബാബരി മസ്ജിദ് 32 പേരെയും കുറ്റവിമുക്തരാക്കിയ വിധി സ്വാഗതം ചെയ്യുകയാണ്. എത്ര വൈകിയാലും നീതി അർഹരായവർക്ക് ലഭിക്കുക തന്നെ ചെയ്യുമെന്നാണ് വിധി തെളിയിക്കുന്നതെന്നും
രാജ്നാഥ് സിംംഗ്,കേന്ദ്രമന്ത്രിസത്യത്തിൻ്രെ വിജയം
ഉമാഭാരതി, കേസിൽ പ്രതിപട്ടികയിലുണ്ടായിരുന്ന നേതാവ്