ന്യൂഡൽഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് 2019- 20 വർഷത്തെ ആദായ നികുതി റിട്ടേൺസ് ഫയൽ ചെയ്യുന്നതിനുള്ള തീയതി നവംബർ 30വരെ നീട്ടാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്(സി.ബി.ഡി.ടി) തീരുമാനിച്ചു. മുൻനിശ്ചയിച്ച പ്രകാരം അവസാന തീയതി ഇന്നലെയായിരുന്നു. തീയതി നീട്ടിയതിനാൽ 2018 ഏപ്രിലിനും 2019 മാർച്ചിനുമിടയിലെ വരുമാനം സംബന്ധിച്ച റിട്ടേണുകൾ സമർപ്പിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കൊവിഡ് വ്യാപനം മൂലം നാലാംതവണയാണ് സമയപരിധി നീട്ടുന്നത്.