ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് ആകെ രോഗികളിൽ 15.11ശതമാനം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആകെ ചികിത്സയിലുള്ള 9,40,441 പേരിൽ 76 ശതമാനത്തിലധികവും മഹാരാഷ്ട്ര, കർണാടക, കേരളം, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, ഒഡിഷ, അസം, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ പത്തു സംസ്ഥാനങ്ങളിലാണ്.
രോഗമുക്തി നിരക്ക് 83.33 ശതമാനത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,428 പേർ രോഗമുക്തരായി.
ആകെ രോഗമുക്തർ 51,87,825. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 42 ലക്ഷം (42,47,384) കവിഞ്ഞു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 80,472 പേർ രോഗികളായി. പുതിയ കേസുകളിൽ 76 ശതമാനവും കേരളം ഉൾപ്പെടെയുള്ള 10 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നാണ്. 24 മണിക്കൂറിനിടെ 1,179 പേർ മരിച്ചു. ഇതിൽ 85 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ദില്ലി, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ്.
ആകെ രോഗികളുടെ എണ്ണം 63 ലക്ഷവും മരണം 98000വും പിന്നിട്ടു