lavlin-case

ന്യൂഡൽഹി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇന്നലെ 23-ാമതായി പരിഗണിക്കാൻ കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കോടതി ഉച്ചയ്‌ക്ക് പിരിഞ്ഞു. 14 കേസുകളേ പരിഗണിച്ചുള്ളൂ. അടിയന്തര പ്രാധാന്യമുള്ള ലാവ്‌ലിൻ കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് സി.ബി.ഐക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചിനോടാവശ്യപ്പെട്ടു. ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും കസ്‌തൂരിരങ്കഅയ്യർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് പരിഗണിക്കുക.