cinema-theatre

ന്യൂഡൽഹി: ആകെ ശേഷിയുടെ പകുതി ആളുകളെ ഇരുത്തി തിയേറ്ററുകളും മൾട്ടിപ്ലക്സുകളും 15ന് ശേഷം തുറക്കാം. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് നിയന്ത്രണങ്ങൾ പാലിച്ച് സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിംഗ് സ്ഥാപനങ്ങളും ഒക്ടോബർ 15ന് ശേഷം ഘട്ടംഘട്ടമായി തുറക്കുന്നതിൽ തീരുമാനം സംസ്ഥാനങ്ങൾക്കെടുക്കാമെന്നും കേന്ദ്രം.ഇതുൾപ്പെടെ കൂടുതൽ ഇളവുകൾ അനുവദിച്ച് അൺലോക്ക് 5 മാനദണ്ഡം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒക്ടോബർ 31 വരെ ലോക്ക്ഡൗൺ തുടരും. പൂർണതോതിലുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതിയില്ല.

ഇതൊക്കെ അനുവദിക്കാം

കായിക താരങ്ങളുടെ പരിശീലനത്തിനായി സ്വിമ്മിംഗ് പൂളുകൾ
വിനോദ പാർക്കുകൾ, ബിസിനസ് ടു ബിസിനസ് എക്‌സിബിഷൻസ്
ഓൺലൈൻ, വിദൂര വിദ്യാഭ്യാസം, ഓൺലൈൻ ക്ലാസ് തുടരാൻ ആഗ്രഹിക്കുന്നവർക്ക്

രക്ഷിതാക്കളുടെ രേഖാമൂലുള്ള അനുമതിയോടെ വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിക്കാം

അറ്റൻഡൻസ് നിർബന്ധമാക്കരുത്,

കോളേജുകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുംപി.എച്ച്.ഡി, ലബോറട്ടറി സൗകര്യങ്ങൾ ആവശ്യമുള്ള സയൻസ് ആൻഡ് ടെക്‌നോളജി സ്ട്രീമിലുമുള്ള, പി.ജി വിദ്യാർത്ഥികൾക്ക് മാത്രമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാം

മത,സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ കൂടിച്ചേരലുകളിൽ 100ൽ കൂടുതൽ ആളുകളെ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ അനുവദിക്കാം. അടച്ചിട്ട ഹാളുകളിൽ പരമാവധി 200 പേ‌ർ.
തുറസായ സ്ഥലങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കി കൂടുതൽ ആളുകളെ അനുവദിക്കാം.

കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് കേന്ദ്രത്തിന്റെ അനുമതി കൂടാതെ പ്രാദേശികമായ അടച്ചിടൽ സംസ്ഥാനങ്ങൾ പ്രഖ്യാപിക്കരുത്.