ambadi
എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ കൺവീനറായി തിരഞ്ഞെടുത്ത അമ്പാടി ചെങ്ങമനാടിനെയും ജില്ലാ കമ്മിറ്റിയംഗം അനിത്ത് രമേഷിനെയും ആലുവ യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൗൺസിൽ ആദരിക്കുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ കൺവീനറായി തിരഞ്ഞെടുത്ത അമ്പാടി ചെങ്ങമനാടിനെയും ജില്ലാ കമ്മിറ്റിയംഗം അനിത്ത് രമേഷിനെയും ആലുവ യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൗൺസിൽ ആദരിച്ചു. സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ, കൗൺസിലർമാരായ ഷാൻ അത്താണി, രാജേഷ് എടയപ്പുറം, വിഷ്ണു പഴങ്ങനാട്, ശരത് തായ്ക്കാട്ടുകര, ജഗൽകുമാർ അടുവാശ്ശേരി എന്നിവർ ചേർന്ന് ഇരുവരെയും പൊന്നാടയണിയിച്ച് മൊമെന്റോ നൽകി.ശാഖാ പ്രസിഡന്റ് എം.കെ. രാജീവ് ആദരിച്ചു. മേഖലാ കൺവീനർ സജീവൻ ഇടച്ചിറ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.കെ. ഗിരീഷ്, യൂണിയൻ കമ്മിറ്റി അംഗം പി.പി. സുരേഷ്, പി.സി ശിവൻ, അജിത രഘു, ശ്രീജ ഗിരിഷ്, ഷാൻ അത്താണി, ജഗൽകുമാർ ആടുവാശ്ശേരി എന്നിവർ പങ്കെടുത്തു.ചെങ്ങമനാട് ശാഖ അമ്പാടി ചെങ്ങമനാടിനെ ആദരിച്ചു. ശാഖാ പ്രസിഡന്റ് കെ.ആർ ദിനേശ് പൊന്നാടയണിയിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ശാഖാ സെക്രട്ടറി കെ.ഡി. സജീവൻ, അമൽരാജ്, എ.ആർ. ആരുൺ, ബി. രാജീവ്, സുരേഷ് ബാബു, ആനന്ദൻ എന്നിവർ പങ്കെടുത്തു.