കൊച്ചി: സീറോമലബാർ സഭയുടെ സിനഡ് ഏർപ്പെടുത്തിയ പ്രേഷിതതാരം ബഹുമതിക്ക് തക്കല രൂപതയിലെ ടി. മരിയദാസിന് സമ്മാനിച്ചു. മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ബഹുമതി സമ്മാനിച്ചു. 2019 ജനുവരിയിൽ ചേർന്ന മെത്രാൻ സിനഡിലാണ് ബഹുമതി ഏർപ്പെടുത്താൻ തീരുമാനിച്ചത്. തമിഴ്‌നാട്ടിലെ തക്കല രൂപത ആരംഭിക്കും മുൻപേ പ്രേഷിതപ്രവർത്തനങ്ങളിൽ സഹകാരിയായ മരിയദാസിന് ബഹുമതി നൽകാൻ കഴിഞ്ഞ സിനഡ് സമ്മേളനത്തിൽ തീരുമാനിച്ചിരുന്നു. തക്കല രൂപതാദ്ധ്യക്ഷൻ രാജേന്ദ്രനും സഭയുടെ കൂരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും ചടങ്ങിൽ പങ്കെടുത്തു.