തോപ്പുംപടി: പശ്ചിമകൊച്ചിയുടെ വിശപ്പകറ്റി മഹാത്മ അടുക്കള. കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് പ്രദേശമാകെ അടച്ചിട്ടത് മുതൽ എല്ലായിടത്തും ഭക്ഷണമെത്തിച്ച് മാതൃകയാകുകയാണ് മഹാത്മ അടുക്കള. നിരീക്ഷണത്തിൽ കഴിയുന്നവർ, പൊലീസുകാർ, ആരോഗ്യ പ്രവർത്തകർ, ഒറ്റപ്പെട്ട് കഴിയുന്നവർ, വഴിയോരത്ത് അലഞ്ഞു തിരയുന്നവർ എന്നിവർക്കാണ് ഭക്ഷണം നൽകി വരുന്നത്.
സാമൂഹ്യ പ്രവർത്തകനായ ഷമീർ വളവത്തിന്റെ നേതൃത്തിലാണ് അടുക്കള മുന്നോട്ട് പോകുന്നത് .കൈ ഉറ, മാസ്ക്ക്, ഹെയർ സേഫ്ടി തുടങ്ങിയവ ധരിച്ചാണ് പാചകം. കച്ചി മേമൻ എന്ന സംഘടനയുടെ സഹായത്തോടെയാണ് അടുക്കള പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചി മേയർ സൗമിനി ജെയിൻ അടുക്കള സന്ദർശിച്ചു. അടുക്കള സാധാരണക്കാർക്ക് ഏറെ അനുഗ്രഹമാണെന്നും ഇതിനു വേണ്ടി രാപകലില്ലാതെ പ്രയത്നിക്കുന്നവർക്ക് ആശംസകളും മേയർ നേർന്നു. ഇതിനോടകം സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിരവധിപ്പേർ അടുക്കള സന്ദർശിച്ചു കഴിഞ്ഞു. ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ യാണ് മഹാത്മ സ്റ്റേഹ അടുക്കള പ്രവർത്തനം ആരംഭിച്ചത്.