angan

മരട്: നഗരസഭ 29-ാം ഡിവിഷനിലെ 32-ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ മോളി ജെയിംസ് നിർവഹിച്ചു. വൈസ് ചെയർമാനും വാർഡ് കൗൺസിലറുമായ ബോബൻ നെടുംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ദിഷ പ്രതാപൻ, വൽസ ജോൺ, സ്വമിന സുജിത്ത്, ടി.എച്ച്. നദീറ, ബിനു ജോസഫ്, ജമീല മുഹമ്മദ്, അനുഷ സുബൈദ എന്നിവർ പ്രസംഗിച്ചു. എല്ലാ വിഷയത്തിനും എപ്ളസ് വാങ്ങിയ ഏഞ്ചൽജ്യോതി, ഫിദജമാ എന്നിവരെയുംചടങ്ങിൽ ആദരിച്ചു.