tcc
ടി സി സി സമരം

ഏലൂർ: പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ തിരുവോണദിവസം ഉപവാസ സമരം.

സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സൺ ട്രി തൊഴിലാളികളാണ് സമരത്തിന്റെ പത്താം ദിവസമായ തിരുവോണത്തിന് ഉപവാസമനുഷ്ഠിഠിച്ചത്. 8വർഷം മുതൽ 30വർഷം വരെ സർവീസുള്ള തൊഴിലാളികൾക്ക് 650 രൂപ ദിവസവേതനമല്ലാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് കൺവീനർ ജോർജ് അസ്റ്റിൻ പറഞ്ഞു.

ഉപവാസ സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീവി ജി, മേഖലാ സെക്രട്ടറി മോഹനൻ, മുനിസിപ്പൽ സെക്രട്ടറി സുദർശനൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്സൺ, എസ്.ടി.യു വർക്കിംഗ് പ്രസിഡന്റ് അഡ്വ.വി. അബ്ദുൾ ഗഫൂർ, ഐ.എൻ.ടി.യു.സി നേതാക്കളായ അമാനുള്ള, വി.എ. നാസർ തുടങ്ങിയവർ സംസാരിച്ചു.