തൃക്കാക്കര : എൻ.എസ്.എസ് തൃക്കാക്കര ടൗൺഷിപ്പ് (3162) കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. സെക്രട്ടറി പി.സി. മനൂപിന്റെ നേതൃത്വത്തിൽ കാക്കനാട്ടെ ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുകയായിരുന്നു. വിനോദ് കൊപ്പറമ്പിൽ, വേണു കൊപ്പറമ്പിൽ, രാമചന്ദ്രൻ കൊളവേലി തുടങ്ങിയവർ നേതൃത്വം നൽകി.