ഏലൂർ: നഗരസഭയിലെ എസ്.സി കോളനിയിൽ തിരുവോണ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട്

ഏലൂർ പൊലീസ് കേസെടുത്തു. പ്ളായിപറമ്പിൽ കുറുമ്പന്റെ മകൻ ശിവനെ മർദ്ദിച്ച കേസിൽ അഞ്ചുപേർക്കെതിരെയും പെരുമ്പോടത്ത് വീട്ടിൽ നിഖിലിനെ ആക്രമിച്ച കേസിൽ മൂന്നുപേർക്കെതിരെയുമാണ് കേസ് . പരസ്പരം അസഭ്യംപറഞ്ഞതിന്റെ പേരിൽ തുടങ്ങിയ വാക്കുതർക്കം മൂർച്ഛിച്ച് സംഘട്ടനത്തിലെത്തുകയായിരുന്നു. പുറത്തുനിന്നും ഗുണ്ടാസംഘം എത്തിയതായും കോളനിവാസികൾ പറയുന്നു. ലഹരിമരുന്നു വില്പനക്കാർ കോളനിനിയിൽ അസമയങ്ങളിൽ വന്നുപോകുന്നതായും അവർ പറഞ്ഞു. 97 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.