ഏലൂർ: നഗരസഭയിലെ എസ്.സി കോളനിയിൽ തിരുവോണനാളിൽ നടന്ന സംഘർഷത്തിൽ പുറത്തുനിന്നു വന്നവരുടെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി കളമശേരി മണ്ഡലം വൈസ് പ്രസിഡന്റ് വി.വി. പ്രകാശൻ, ഏലൂർ മുനിസിപ്പൽ പ്രസിഡന്റ് എസ്. ഷാജി, സെക്രട്ടറി പി.ടി. ഷാജി എന്നിവർ ആവശ്യപ്പെട്ടു. പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണം. കോളനിയിലെ സ്വൈരജീവിതവും സമാധാനവും ഉറപ്പുവരുത്താൻ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടികളെ കൂടി ഉൾപ്പെടുത്തി ജാഗ്രതാസമിതി രൂപീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.