തൃപ്പൂണിത്തുറ: ഉദയംപേരൂർ 1084 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിനു കീഴിലുള്ള വെട്ടിക്കാപ്പിള്ളി ശ്രീനാരായണ കുടുംബയൂണിറ്റ് നിർമ്മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11.30ന് ശാഖാ യോഗം പ്രസിഡന്റ് എൽ. സന്തോഷ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കും. ശാഖാ സെക്രട്ടറി ഡി. ജിനുരാജ് ശിലാഫലകം അനാച്ഛാദനം ചെയ്യും. മുൻ പ്രസിഡന്റ് സി.എസ്. കാർത്തികേയൻ ദീപം തെളിക്കും.