കൊച്ചി : മുൻരാഷ്ട്രപതി പ്രണബ് മുഖർജി വിവിധ വിഷയങ്ങളിൽ അഗാധമായ ജ്ഞാനമുള്ള വ്യക്തിയായിരുന്നുവെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം രാഷ്ട്രത്തിന് വലിയ നഷ്ടമാണ്.
# മെത്രാൻസമിതി
ലോകത്തിനു മുമ്പിൽ ഭാരതം അഭിമാനത്തോടെ ഉയർത്തിക്കാട്ടിയ പ്രഗത്ഭനായ രാഷ്ട്രതന്ത്രജ്ഞനെയാണ് പ്രണാബ് മുഖർജിയുടെ വേർപാടിലൂടെ നഷ്ടമായതെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അനുസ്മരിച്ചു.
ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ അദ്ദേഹം സമാധാനത്തിന്റെയും പാരസ്പര്യത്തിന്റെയും ശബ്ദമാകാനും ശ്രമിച്ചതായി കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ.ജോസഫ് തോമസ് എന്നിവർ സന്ദേശത്തിൽ പറഞ്ഞു.