കൊച്ചി: ശ്രീനാരായണഗുരുദേവ ജയന്തി ഇന്ന് കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രാങ്കണത്തിലെ ഗുരുദേവ ക്ഷേത്രത്തിൽ ആഘോഷിക്കും. രാവിലെ 8 ന് മേൽശാന്തി ശ്രീരാജിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും നടക്കും. 8.30 ന് പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ പതാക ഉയർത്തും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കമ്മിറ്റി മെമ്പർമാരായ ടി.കെ. പത്മനാഭൻ, കെ.കെ. മാധവൻ, ശാഖാ സെക്രട്ടറി കെ.കെ പ്രകാശൻ, വൈസ് പ്രസിഡന്റ് ടി.എൻ. രാജീവ്, ക്ഷേത്രം ട്രഷറർ പി.വി.സാംബശിവൻ, മാനേജർ സി.വി. വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകും.