samaga-
സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണക്കിറ്റ് വിതരണോദ്ഘാടനം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിക്കുന്നു

പറവൂർ: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ രക്ഷാധികാരിയായ സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജില്ലയിലെ വടക്കൻ മേഖലയിലെ കുടുംബങ്ങളിൽ ഓണക്കിറ്റ് വിതരണം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ജില്ലാ കോ ഓഡിനേറ്റർ അഭിജിത്ത്, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു മനോജ്, ട്രസ്റ്റ് അംഗം ജിതിൻ സാഗർ തുടങ്ങിയവർ പങ്കെടുത്തു.