മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്തിലെ കൊവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ആന്റീജൻ ടെസ്റ്റ് നടത്തുമെന്ന് പ‌ഞ്ചായത്ത് മെമ്പർ വി.എച്ച്. ഷെഫീഖ് അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം നൂറു കവിഞ്ഞതോടെയാണ് ആന്റിജൻ ടെസ്റ്റ് നടത്തുവാൻ പഞ്ചായത്ത് തീരുമാനമെടുത്തത്. രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന സ്വാകാര്യ ഇരുമ്പ് കമ്പനിയിലെ 88 അന്യ സംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് രോഗം ബാധിച്ചിട്ടുണ്ട്. 300- ൽ അധികം അന്യ സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന കമ്പനിയിലെ എത്ര തൊഴിലാളികൾക്ക് രോഗം ബാധിച്ചുവെന്നത് ഇനിയും പരിശോധിക്കേണ്ടതായിട്ടുണ്ട്. ഇതേ തുടർന്നാണ് കമ്പനിയിലെ മുഴുവൻ തൊഴിലാളികളേയും ആന്റീജൻ ടെസ്റ്റിന് വിധേയമാക്കാൻ തീരുമാനിച്ചത്. ഇതുകൂടാതെ മുടവൂർ , പായിപ്ര , പേഴയ്ക്കാപ്പിള്ളി പ്രദേശങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. രോഗബാധിതരായ അന്യസംസ്ഥാന തൊഴിലാളികളുടെ സമ്പർക്ക പട്ടിക കണ്ടെത്തുക പ്രയാസകരമാണ്. പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ പായിപ്രകവലയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിൽ ഇവർ വന്നു പോയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴ താലൂക്ക് ഓഫീസിൽ കൂടിയ സർവകഷി യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. രോഗം പടരുന്ന സാഹചര്യത്തിൽ ഒരാഴ്ച കമ്പനി അടച്ചിടുവാൻ കമ്പനി ഉടമക്ക് നിർദ്ദേശം നൽകി കണ്ടെയ്മെന്റ് സോണിായി പ്രഖ്യാപിച്ച പ്രദേശങ്ങളി ഡ്രോൺ നിരീക്ഷണത്തോടൊപ്പം പൊലീസ് പെട്രോളിംഗും ശക്തമാക്കണം. എസ്റ്റേറ്റ് പടി മുതൽ സ്വകാര്യ കമ്പനി പരിസരവും ഇലാഹിയ കോളേജ് ഹൂദ മസ്ജിദ് പരിസരവും ,പന്ത്രണ്ട് -പതിമൂന്ന് വാർഡുകളിലെ പേഴയ്ക്കാപ്പിള്ളി-പ്രിയദർശിനി റോഡ് മുതൽ ഹൈ സ്കൂൾ-പഞ്ചായത്ത് റോഡ് വരെയുള്ള ഭാഗമാണ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിള്ള സ്ഥലങ്ങളിലെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിഭാഗത്തിന്റേയും, പൊലീസിന്റേയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും പ‌ഞ്ചാത്തിലെ പ്രതിപക്ഷ നേതാവുകൂടിയായ വി.എച്ച്. ഷെഫീഖ് അറിയിച്ചു.