കാലടി: വെള്ളാരപ്പിള്ളി,തൃക്കണിക്കാവ് പ്രദേശത്തെ അഞ്ഞൂറ്റിഅൻപത് കുടുംബങ്ങൾക്ക് യൂത്ത് കെയർ ഓണക്കിറ്റ് നൽകി.മൂന്ന് നാളികേരം പായസ കൂട്ടടക്കം പന്ത്രണ്ട് സാധനങ്ങൾ അടങ്ങിയ അഞ്ഞൂറ് രൂപ വിലയുള്ള കിറ്റാണ് നൽകിയത്. പ്രവാസിയായ സാനി കൂട്ടുങ്ങലാണ് ഓണാഘോഷത്തിനുള്ള സഹായം ധനം നൽകിയത്. ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം തൃക്കണിക്കാവ് കുന്നുവഴി കോളനിയിൽ ഓൺലൈൻ വഴി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ നിർവഹിച്ചു. അമ്പതോളം യുവാക്കളുടെ നേതൃത്വത്തിലാണ് കിറ്റ് വീടുകളിൽ എത്തിച്ചത്. യൂത്ത് കെയർ കോ-ഓഡിനേറ്റർമാരായ ഡേവിസ് കൂട്ടുങ്ങൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ. പി. ആന്റു, കെ.ഡി ആന്റണി , റോബിൻ കുര്യൻ, സി.കെ ഗോപകുമാർ എന്നിവർ നേതൃത്വം നൽകി. വിതരണ പരിപാടിയിൽ സിജിൻ പോൾ, ഷൈജു അർപ്പതാനത്ത് , ബോണി ദേവസിക്കുട്ടി, സെബാസ്റ്റ്യൻ കണ്ണാടൻ, ഡിൽജോ പോൾ, ലിബിൻ പാപ്പു, ലീയോ പുളിക്ക, റിറ്റോ ജോണി, അമൽ ഡേവിസ് , സോണൽ ജോയി എന്നിവർ പങ്കെടുത്തു.