ആലുവ: മൂന്നു വയസുകാരനായ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നന്ദിനി നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി യുവമോർച്ച പ്രവർത്തകരെത്തി. മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, ജനറൽ സെക്രട്ടറി ജയപ്രകാശ് കുന്നത്തേരി, നേതാക്കളായ കണ്ണൻ തുരുത്ത്, എ.സി സന്തോഷ്‌കുമാർ, ബേബി നമ്പേലി, വിഷ്ണു വിജയൻ എന്നിവർ പങ്കെടുത്തു.