കൊച്ചി: നഗരമദ്ധ്യത്തിൽ വിളവെടുത്ത പച്ചക്കറികൊണ്ട് കളമൊരുക്കി യുവാക്കളുടെ കാർഷിക കൂട്ടായ്മയായ 'നമ്മുടെ നാട് ചിലവന്നൂർ' ഓണം ആഘോഷിച്ചു. വർണവൈവിദ്ധ്യത്തിൽ കളമൊരുക്കാൻ പൂക്കൾക്ക് പകരം കൃഷിയിടത്തിൽ വിളഞ്ഞ വിവിധയിനം പച്ചക്കറികളും ഓണത്തപ്പനായി കോളിഫ്‌ളവറും ഉപയോഗിച്ചു. ഓണത്തിന് പൂക്കളമിടാൻ മാർഗമില്ലാതായപ്പോഴാണ് പച്ചക്കറികൾ കൊണ്ട് കളമൊരുക്കിയതെന്ന് ചീഫ് കോ ഓർഡിനേറ്റർ ജിസൺ ജോർജ് പറഞ്ഞു.