എസ്.എൻ.ഡി.പി. യൂണിയനു കീഴിലുള്ള 31 ശാഖകളിലെ കുടുംബങ്ങളിൽ പ്രാർത്ഥനയോടെ ഇന്ന് ആചരിക്കും . എല്ലാ വീടുകളിലും ഗുരുദേവ കീർത്തന ആലാപനവും പ്രാർത്ഥനയുമായിട്ടാണ് ഇൗ വർഷത്തെ മഹാ ജയന്തി ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത് .ഗുരുദേവ ഭവനങ്ങളിൽ നടക്കുന്ന പ്രാർത്ഥനയോടൊപ്പം കുംബാംഗങ്ങളിൽ ഒരാൾ ഗുരുദേവ സന്ദേശം നൽകണമെന്നും യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ , സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ അറിയിച്ചു.