ആലുവ: ജി.പി.എസ് സംവിധാനം പഴയ വാഹനങ്ങളിൽ നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടി തിരുത്തണമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ഷാജി തമ്പാനൂർ, സെക്രട്ടറി വിനീഷ് തൃക്കരിപ്പൂർ എന്നിവർ ആവശ്യപ്പെട്ടു.

ഒരു നിയമം നടപ്പിലാക്കുമ്പോൾ നിരത്തിലെ മുഴുവൻ വാഹനങ്ങൾക്കും ഒരേപോലെ ബാധകമാക്കുന്നതിന് പകരം ടാക്‌സി വാഹനങ്ങളിൽ മാത്രം നടപ്പിലാക്കുന്നത് ശരിയല്ല. നിയമം പരിശോധിച്ച് കൊമേഴ്‌സ്യൽ വാഹനങ്ങളെ ഒഴിവാക്കിയത് പോലെ 2019ന് മുൻപുള്ള പഴയ ടാക്‌സി വാഹനങ്ങളെയും ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കും. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന സ്മാസ് മുഹമ്മദിനെ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് പുറത്താക്കിയതായും ഭാരവാഹികൾ അറിയിച്ചു.