കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കോടികൾ വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. എളമക്കര കീർത്തിനഗർ ജംഗ്ഷനിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. രഹിതാ രാജേന്ദ്രൻ ഓണക്കോടി വിതരണം നിർവഹിച്ചു. മഹിളാസേന ഏരിയ പ്രസിഡന്റ് അനീഷ ബാബു വിശിഷ്ടാതിഥിയായി. സുജാത ജയഗോപാൽ, കെ.ബി സുരേഷ് ലാൽ, ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് എം.എസ്. മധു എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് വി.എസ് രാജേന്ദ്രൻ സ്വാഗതവും മണ്ഡലം സെക്രട്ടറി വിജയൻ നെരിശാന്താറ നന്ദിയും പറഞ്ഞു.