കാലടി: കേരള പുലയർ മഹാസഭ അങ്കമാലി യൂണിയന്റെ നേതൃത്വത്തിൽ നൂറ്റി അൻപത്തിയേഴാമത് അയ്യങ്കാളി ജയന്തി ആഘോഷവും എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം നടത്തി. മരോട്ടിച്ചോട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് പി.എ വാസു അദ്ധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.ജയലക്ഷ്മി, ഡോ.ആഷിയ എന്നിവരെ അഭിനന്ദിച്ചു.മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് യോഗത്തിൽ ട്രാേഫികൾ നൽകി അനുമോദിച്ചു. യൂണിയൻ സെക്രട്ടറി വി.വി .കുമാരൻ, വാർഡ് മെമ്പർ കെ.ടി എൽദോസ് , ഖജാൻജി പി.പി പരമേശ്വരൻ, മുൻ യൂണിയൻ പ്രസിഡന്റ് സിനിൽ ശിവൻ, യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി ഒ.കെ രാജു,സുമേഷ്, മരോട്ടിച്ചോട് ശാഖാ പ്രസിഡൻ്റ് വി.കുമാരൻ എന്നിവർ സംസാരിച്ചു.