obit

കൊച്ചി: വഴിയോര കച്ചവടക്കാർക്കുവേണ്ടി വർഷങ്ങൾക്കുമുമ്പ് തിരുവോണ നാളിൽ അധികാരികൾക്കെതിരെ പട്ടിണി സമരം നടത്തിയ കലൂർ ഗാന്ധിനഗർ സ്വദേശിയായ സി.വി. മോഹനൻ എന്ന ബാർബർ മോഹനൻ (71) തിരുവോണ നാളിൽ നിര്യാതനായി. കലൂരിലെ കിടപ്പുരോഗികൾക്ക് എന്നും ആശ്വാസമായിരുന്നു മോഹനൻ. ഇവരുടെ വസതികളിൽ എത്തി മുടിവെട്ടൽ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങൾക്കും ഒരു പ്രതിഫലവും ഇല്ലാതെയുള്ള സേവനമായിരുന്നു. ഭാര്യ: പരേതയായ വിശാലം. മക്കൾ സി.എം. ഷിബു, സി.എം. അനി, സി.എം. വിനിത, സി.എം. മണികണ്ഠൻ. മരുമക്കൾ. സജന, ദിലീപ് , സജന.