മഴുവന്നൂർ: വാരിയർ ഫൗണ്ടേഷന്റെ ആശ്രിത മന്ദിരങ്ങളിൽ താമസിക്കുന്നവർക്കും വനിതാ വേദിയിലെ നിർദ്ധനരായവർക്കും പാറക്കൽ ഗ്രൂപ് ഒഫ് കമ്പനീസ് ഉടമ പ്രസാദ് പാറക്കൽ ഓണകിറ്റ് നൽകി. ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, ബ്ലോക്ക് അംഗം ലത സോമൻ, കൺവീനർ അനിയൻ പി.ജോൺ,വസുദേവ് പ്രസാദ്, കെ.എസ് കൃഷ്ണകുമാർ ,പി.ഒ രാജു, പി.കെ കുട്ടികൃഷ്ണൻ നായർ, എം.പി പൈലി തുടങ്ങിയവർ പങ്കെടുത്തു.