കൊച്ചി: ശ്രീനാരായണഗുരുദേവ ജയന്തി ദിനത്തിൽ സി.പി.എം നടത്തുന്ന കരിദിനം ശ്രീനാരായണീയരോടുള്ള അവഹേളനമാണെന്ന് ബി.ഡി.ജെ.എസ് ആരോപിച്ചു.ചിങ്ങത്തിലെ ചതയദിനം ഗുരുദേവന്റെ ജന്മദിനമാണ്. ലക്ഷോപലക്ഷം ശ്രീനാരായണീയർ ജയന്തി മഹോത്സവം കൊണ്ടാടുമ്പോൾ സി.പി.എം നേതൃത്വത്തിൽ നടത്താനിരിക്കുന്ന കരിദിനം അവഹേളനവും വഞ്ചനയുമാണ്. കാലങ്ങളായി ശ്രീനാരായണഗുരു ഗുരുദേവനെ കിട്ടുന്ന അവസരങ്ങളിലെല്ലാം സി.പി.എം അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ പറഞ്ഞു.