പറവൂർ: മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ മരണത്തിൽ പറവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. രാജീവ് ഭവനിൽ അനുസ്മരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പ്രദീപ് തോപ്പിൽ, ഡി.സി.സി ഭാരവാഹികളായ കെ.എ. അഗസ്റ്റിൻ, പി.വി .ലാജു, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ഡി. രാജ്കുമാർ, രമേഷ് ഡി. കുറുപ്പ് , ടോബി മാമ്പിള്ളി, ഡെന്നി തോമസ്, സജി നമ്പിയത്ത്, കെ.ആർ. പ്രതാപൻ, പ്രിൻസ് തോമസ്, അജിത്ത് വടക്കേടത്ത് തുടങ്ങിയവർ പങ്കെടുത്തു.